ന്യൂഡിലാന്‍ഡ് 255ന് ഓള്‍ ഔട്ട്; ഇന്ത്യക്ക് ജയിക്കാന്‍ 359 റണ്‍സ്

പുണെ: ഇന്നലെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കളി അവസാനിപ്പിച്ച ന്യൂസിലാന്‍ഡിന്റെ മധ്യ നിരയുടെ മുനയൊടിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാര്‍. ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടെസ്റ്റ്ിലെ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡ് 255ന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ 259 റണ്‍സിന് ന്യൂസിലാന്‍ഡിന്റെ കഥ കഴിച്ചിരുന്നു.
എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചെടുത്തോളം ചെറിയ ലക്ഷ്യമാണുള്ളത്. രണ്ട് ദിവസത്തിനുള്ളഇല്‍ 349 റണ്‍സ് എടുത്താല്‍ ഇന്ത്യക്ക് ജയിക്കാം. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ 156 റണ്‍സിന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ജയ സാധ്യത അകലെയാണ്.
ഇന്നലെ ഇന്ത്യന്‍ ബോളിംഗ് നിരയില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് നേടിയിരുന്നു. ഇന്ന് ജഡേജയുടെ വക മൂന്ന് വിക്കറ്റ് കൂടെ ആയതോടെ ന്യൂസിലാന്‍ഡിന്റെ നടുവൊടിഞ്ഞു. അശ്വിന്‍ ഇന്നലെ ഒന്നും ഇന്ന് ഒന്നും വിക്കറ്റുകള്‍ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം മികച്ചതാണ്. ഏകദിനത്തിലെ പോലെ ബാറ്റ് തട്ടുന്ന ഇന്ത്യ 14 റണ്‍സ് എടുത്തു. ജയ്‌സ്വാള്‍ പത്തും രോഹിത്ത് നാലും റണ്‍സാണ് എടുത്തത്.
The post ന്യൂഡിലാന്‍ഡ് 255ന് ഓള്‍ ഔട്ട്; ഇന്ത്യക്ക് ജയിക്കാന്‍ 359 റണ്‍സ് appeared first on Metro Journal Online.