World

മൊജ്തബ ഖമനയി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 93 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് യുഎസ്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിയെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. മൊജ്തബ അടക്കമുള്ള മുതിർന്ന ഇറാൻ നേതാക്കളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഏകദേശം 93 കോടി രൂപയോളം വരുമിത്

ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് നേതാക്കളെയാണ് അമേരിക്ക വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇറാന്റെ പരമോന്നത നേതാവിനോട് കൂറുള്ളവരും ഷിയ പുരോഹിത ഭരണകൂടത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുമാണ് ഐആർജിസി എന്ന സൈനിക വിഭാഗം

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മൊജ്തബ ഖമനയി പരമോന്നത നേതാവായി സ്ഥാനമേറ്റത്. അടുത്തിടെ നടന്ന ആക്രമണത്തിൽ മൊജ്തബക്കും പരുക്കേറ്റതായി വാർത്തകൾ വന്നിരുന്നു.
 

See also  ട്രംപിന്റെ സമ്മർദത്തിന് വഴങ്ങില്ല: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പുടിനോട് മോദി

Related Articles

Back to top button