World

ചരിത്രപരമായ സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ; ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരുമെന്ന് മോദി എക്‌സിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡൊണാൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച്, ഒന്നായുള്ള പ്രവർത്തനങ്ങൾ ഭാവിയിലും തുടരാൻ ഒരിക്കൽ കൂടി ആഗ്രഹിക്കുന്നു

രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയന്ന് ആശംസിക്കുന്നുവെന്നും നരേന്ദ്രമോദി എക്‌സിൽ കുറിച്ചു. അമേരിക്കുയടെ 47ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ആശംസ

കാപിറ്റോൾ മന്ദിരത്തിലായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിളിൽ തൊട്ടായിരുന്നു ട്രംപ് സത്യവാചകം ചൊല്ലിയത്. അമേരിക്കയുടെ സുവർണകാലമാണിതെന്നും 2025 ജനുവരി 20 അമേരിക്കയുടെ വിമോചന ദിവസമാണെന്നും ട്രംപ് പറഞ്ഞു.

The post ചരിത്രപരമായ സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ; ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി appeared first on Metro Journal Online.

See also  ജർമനിയിലെ ക്രിസ്മസ്‌ മാർക്കറ്റിലേക്ക് കാറോടിച്ച് കയറ്റി സൗദി പൗരൻ; രണ്ട് മരണം, 68 പേർക്ക് പരുക്ക്

Related Articles

Back to top button