Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദർ ഷെരീഫ് എന്നിവരുടെ പേരുകൾക്ക് മുൻതൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ചർച്ചയ്ക്ക് ശേഷമായിരിക്കും പേരുകൾ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക.

അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോൾ. മലമ്പുഴ ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിനു മോൾ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്റെ പേര് മണ്ഡലത്തിൽ ഉയർന്നു കേട്ടെങ്കിലും ജില്ലയിൽ നിന്നുള്ളയാൾ തന്നെ പാർട്ടി സ്ഥാനാർഥിയാകട്ടെ എന്ന നിലയ്ക്കാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ട് തവണയും പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ൽ കെ കെ ദിവാകരനാണ് മണ്ഡലത്തിൽ അവസാനമായി വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ് വിജയിച്ചത്.

 

The post പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കുന്നു appeared first on Metro Journal Online.

See also  കലോത്സവം കഴിഞ്ഞ് മടങ്ങവെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

Related Articles

Back to top button