Gulf

ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിൽ; നേരിട്ടെത്തി സ്വീകരിച്ച് മുഹമ്മദ് ബിൻ സൽമാൻ

മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. സൗദി-അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. വൻ വ്യാവസായിക പ്രഖ്യാപനങ്ങൾ സംഗമത്തിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സംഗമത്തിലേക്ക് സൗദി ക്ഷണിച്ചിട്ടുണ്ട്. സൗദി സന്ദർശനത്തിന് ശേ,ം ട്രംപ് യുഎഇയിലും ഖത്തറിലും സന്ദർശനം നടത്തും. രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം തന്റെ ആദ്യ വിദേശയാത്ര സൗദിയിലേക്ക് ആയിരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു

ആദ്യ ടേമിലും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് സന്ദർശിച്ച ആദ്യ രാജ്യവും സൗദി ആയിരുന്നു. ട്രംപിന്റെ സൗദിയിലേക്കുള്ള സന്ദർശനത്തെ സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.

See also  സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇടിഎഫ് നിക്ഷേപങ്ങളുടെയും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുടെയും പിൻബലത്തിൽ മുന്നേറ്റം

Related Articles

Back to top button