World

ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കും, വ്യോമമേഖല അടയ്ക്കും; ഇന്ത്യക്കെതിരെ നടപടികൾ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികൾക്കെതിരെ പകരം നടപടികളുമായി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിർത്തി അടച്ചു. ഇന്ത്യൻ പൗരൻമാർക്കുള്ള വിസ മരവിപ്പിച്ചു

ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിലാക്കിയെന്നും പാക്കിസ്ഥാൻ അറിയിച്ചു. പാക് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യക്കെതിരായ നടപടികൾ പ്രഖ്യാപിച്ചത്. നേരത്തെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു

പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചു. യുഎസ്, യുകെ, റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനപതിമാർ വിദേശകാര്യ മന്ത്രാലയ്തതിൽ എത്തിയിരുന്നു.

See also  ചാർളി കിർക്ക് വെടിവെപ്പ്; പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ: അന്വേഷണം ഊർജിതം

Related Articles

Back to top button