Kerala

സ്‌നേഹത്തള്ളൽ ആണെങ്കിലും സ്‌നേഹ തല്ലൽ ആണേലും പാർട്ടിക്ക് ദോഷം ചെയ്യും: കെ മുരളീധരൻ

കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന പുതുയുഗ യാത്രക്കിടെ നടന്ന ഉന്തിലും തള്ളിലും പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉന്തും തള്ളുമുണ്ടായിട്ടില്ലെന്നും നടന്നത് സ്‌നേഹത്തള്ളലാണെന്നുമായിരുന്നു നേരത്തെ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞത്. സ്‌നേഹത്തള്ളൽ ആയാലും സ്‌നേഹത്തല്ല് ആയാലും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് മുരളീധരൻ തുറന്നടിച്ചു

ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസമേയുണ്ടാകൂ. സ്‌നേഹത്തള്ളലും മോശമാണ് സ്‌നേഹത്തല്ലലും മോശമാണ്. അത് സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷൻ ജയിക്കാൻ സഹായകരമല്ലെന്ന് മുരളീധരൻ പറഞ്ഞു

പുതുയുഗ യാത്രക്കിടെ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. തന്നെ ആദ്യം സംസാരിക്കാൻ വിളിക്കാത്തതിന് സ്വാഗത പ്രാസംഗികനെ ഷാഫി പറമ്പിൽ പിടിച്ച് തള്ളുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പാർട്ടിക്കാകെ നാണക്കേടായിരുന്നു.
 

See also  തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ടുകച്ചവടം നടന്നു: കെ മുരളീധരൻ

Related Articles

Back to top button