Kerala

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സുരേഷ് ഗോപിയെ രഹസ്യമായി ചോദ്യം ചെയ്തു

തൃശ്ശൂർ പൂരം അലങ്കോലമാക്കൽ ഗൂഢാലോചന ആരോപണത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്

ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിന് പിന്നാലെ പ്രശ്‌നപരിഹാരത്തിനെന്ന പോലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയിലേക്ക് അടച്ചിട്ട ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം ഉയർന്നത്

എന്നാൽ പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവർത്തകരാണെന്ന് സുരേഷ് ഗോപി പറയുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് താൻ സംഭവസ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നൽകിയിരുന്നു.

See also  പത്തനംതിട്ട കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരുക്ക്

Related Articles

Back to top button