World

18 ദിവസത്തെ ബഹിരാകാശ വാസം കഴിഞ്ഞു; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കമുള്ള സംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗൺ ഗ്രേഡ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു.

ഇന്ത്യൻ സമയം വൈകിട്ട് 4.45നാണ് ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ നിന്ന് ഗ്രേസ് പേടകം വേർപ്പെട്ടത്. പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാൻസ്‌കി, ടിബോർ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ

ജൂൺ 26നാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ സംഘത്തിന് കഴിഞ്ഞു.

The post 18 ദിവസത്തെ ബഹിരാകാശ വാസം കഴിഞ്ഞു; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നു appeared first on Metro Journal Online.

See also  80 വയസ്സുള്ള പലസ്തീൻ വൃദ്ധനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മനുഷ്യകവചമായി ഉപയോഗിച്ചു; ഇസ്രായേൽ സൈനത്തിന്റെ ക്രൂരതകൾ പുറത്ത് വിട്ട് ഇസ്രായേൽ മീഡിയ

Related Articles

Back to top button