പുടിനുമായുള്ള ചർച്ചക്ക് പത്തിൽ പത്ത് മാർക്ക്; കരാർ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സെൻസ്‌കിയുടേതെന്ന് ട്രംപ്

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ചർച്ചയിൽ സമാധാന കരാറിന് അടുത്ത് വരെ എത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ കരാർ അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. റഷ്യയുടെ മൂന്ന് വർഷത്തെ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിക്ക് ആണെന്നും ട്രംപ് പറഞ്ഞു
ഇപ്പോഴത് പൂർത്തിയാക്കേണ്ടത് സെലൻസ്‌കിയുടെ ഉത്തരവാദിത്തമാണ്. യൂറോപ്യൻ രാജ്യങ്ങളും ചെറുതായി ഇടപെടണം. പക്ഷേ അത് സെലൻസ്‌കിയുടെ ഉത്തരവാദിത്തമാണ്. പുടിനുമായുള്ള ചർച്ചക്ക് പത്തിൽ പത്ത് മാർക്കും താൻ നൽകുന്നതായും ട്രംപ് പറഞ്ഞു
അതേസമയം യുക്രൈനെ കൂടി ഉൾപ്പെടുത്തിയുള്ള സമാധാന ചർച്ചയിലേക്ക് പാലമായി അലാസ്‌ക ഉച്ചകോടി മാറുമെന്ന് സെലൻസ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചു. യുദ്ധം മതിയാക്കാൻ സമയമായി. അതിന് വേണ്ടത് ചെയ്യേണ്ടത് റഷ്യയാണ്. അമേരിക്കയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും സെലൻസ്‌കി പറ്ഞു
The post പുടിനുമായുള്ള ചർച്ചക്ക് പത്തിൽ പത്ത് മാർക്ക്; കരാർ ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സെൻസ്‌കിയുടേതെന്ന് ട്രംപ് appeared first on Metro Journal Online.