Kerala

പാലക്കാട് ബസ് കാത്തുനിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

അപകടത്തില്‍ വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍ എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

തൃശൂര്‍ സ്വദേശിയായ അമല്‍(22) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

See also  അതിജീവിതയുടെ ചാറ്റ് പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചു; ഫെനി നൈനാനെതിരെ കേസെടുത്തു

Related Articles

Back to top button