World

മെക്‌സിക്കൻ ലഹരിമാഫിയ തലവൻ എൽ മെൻചോ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മെക്‌സിക്കൻ ലഹരി മാഫിയ തലവൻ നെമസിയോ എൽ മെൻചോ ഒസെഗുവേര(59) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മെക്‌സിക്കൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിലാണ് എൽ മെൻചോ കൊല്ലപ്പെട്ടത്. ഹാലിസ്‌കോ സംസ്ഥാനത്തെ തപാൽപിയിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്

ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ എൽ മെൻചോയെ മെക്‌സിക്കോ സിറ്റിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുവരവെയാണ് മരിച്ചതെന്ന് സൈന്യം അറിയിച്ചു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്കൻ സർക്കാർ 1.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

അതേസമയം എൽ മെൻചോയുടെ മരണത്തിന് പിന്നാലെ പ്രകോപിതരായ അനുയായികൾ ഹാലിസ്‌കോയിലെ റോഡുകളിൽ കാറുകളും ട്രക്കുകളും കത്തിച്ചു. അക്രമം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. പൗരൻമാർ ശാന്തരായി ഇരിക്കണമെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ക്ലാഡിയ ഷെയ്ൻബോം ആഹ്വാനം ചെയ്തു.
 

See also  ചൈനയുടെ പുതിയ വൻകിട അണക്കെട്ട്; ഇന്ത്യയിൽ ജലയുദ്ധഭീതി വർദ്ധിക്കുന്നു

Related Articles

Back to top button