Kerala

എട്ട് തവണ മത്സരിച്ചു, ഇനി മതി; എ കെ ശശീന്ദ്രനെതിരെ പ്രമേയം പാസാക്കി എൻസിപി മണ്ഡലം കമ്മിറ്റികൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രൻ മത്സരിക്കരുതെന്ന പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടിയാണ് ചേരാനുള്ളത്

എട്ട് തവണ മത്സരിക്കുകയും ഇതിൽ രണ്ട് തവണ മന്ത്രിയാകുകയും ചെയ്ത ശശീന്ദ്രൻ ഇത്തവണ മാറി നിൽക്കട്ടെയെന്നാണ് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെടുന്നത്. മത്സര രംഗത്ത് നിന്ന് മാറി ശശീന്ദ്രൻ പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കട്ടെയെന്നും ഇവർ ആവശ്യപ്പെടുന്നു

ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിലും അഭിപ്രായവ്യത്യാസമുണ്ട്. ഇതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ മത്സരിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയത്. എന്നാൽ ഇത്തവണയും എലത്തൂരിൽ തന്നെ മത്സരിക്കാനുറച്ച് നിൽക്കുകയാണ് സതീശൻ.
 

See also  തിരുവനന്തപുരം വണ്ടിത്തടത്ത് സ്‌കൂൾ വാഹനം തോട്ടിലേക്ക് മറിഞ്ഞു; 21 കുട്ടികൾക്ക് പരുക്ക്

Related Articles

Back to top button