Kerala

ലഹരിക്കേസ്: ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി; പ്രയാഗ മാർട്ടിൻ എത്തിയില്ല

ഗുണ്ടാത്തലവൻ ഓംപ്രകാശ് ലഹരിക്കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി പോലീസിന് മുമ്പാകെ ഹാജരായി. കൊച്ചി മരട് പോലീസ് സ്‌റ്റേഷനിലാണ് ശ്രീനാഥ് ഭാസി ഹാജരായത്. ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്‌റ്റേഷനിലെത്തിയത്

കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിനോടും ശ്രീനാഥ് ഭാസിയോടും മരട് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് പോലീസ് നിർദേശം നൽകിയത്. അതേസമയം പ്രയാഗ മാർട്ടിൻ ഇതുവരെ ഹാജരായിട്ടില്ല. ഇന്നലെ പ്രയാഗയുടെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്യലിന് ഹാജാരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരുന്നു.

The post ലഹരിക്കേസ്: ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി; പ്രയാഗ മാർട്ടിൻ എത്തിയില്ല appeared first on Metro Journal Online.

See also  ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; വിദേശികളടക്കം അഴിമുഖത്തേക്ക് വീണു

Related Articles

Back to top button