World

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. നേപ്പാളിലെ ഗൂർഖ ജില്ലയിൽ മനകമന ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 2 പേർ നേപ്പാൾ സ്വദേശികളാണ്. ഇവരെ ചിത്വാൻ ജില്ലയിലെ ഭരത്പൂരിലെ ചിത്വാൻ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

സമീപ വർഷങ്ങളിൽ നേപ്പാളിൽ റോഡപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ഓഗസ്റ്റിൽ, ഇന്ത്യൻ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 27 ഓളം ആളുകളാണ് മരണപ്പെട്ടത്.

See also  റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; വൻ തീപിടിത്തം

Related Articles

Back to top button