World

ഭക്ഷണത്തില്‍ ഉപ്പു പോരെന്ന് പരാതി പറയുന്നവരാണോ നിങ്ങള്‍.. എങ്കില്‍ ഈ 100 കോടി ജനങ്ങളെ കുറിച്ച് എന്ത് പറയുന്നു

വാഷിംഗ്ടണ്‍: ഭക്ഷണത്തിന് ഉപ്പു പോരെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഹോട്ടലില്‍ നിന്നും ബഹളം വെക്കുന്നവരോ കുറ്റം പറഞ്ഞ് നടക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ അറിയേണ്ട 100 കോടി ജനങ്ങള്‍ ഉണ്ട് ഈ ലോകത്ത്. അവര്‍ക്ക് ഉപ്പില്ലാത്ത കഞ്ഞി പോലും നേരാവണ്ണം കഴിക്കാന്‍ കിട്ടുന്നില്ല.

യു എന്നിന്റെ ദാരിദ്ര്യത്തിന്റെ കണക്കിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്. ലോകത്ത് നൂറുകോടി ജനങ്ങളും കൃത്യമായി ഭക്ഷണം ലഭിക്കാന്‍ വകയില്ലാത്തവരും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയു്ന്നവരുമാണെന്ന് യു എന്‍ വ്യക്തമാക്കുന്നു.

ഈ നൂറുകോടിയില്‍ 50 കോടിയിലധികവും ഗസ്സയടക്കമുള്ള യുദ്ധ മേഖയില്‍ ഉള്‍പ്പെട്ടവരാണെന്നതാണ് മറ്റൊരു സങ്കടം. അഥവാ പകുതിയിലധികം ദരിദ്രരെയും സൃഷ്ടിച്ചത് യുദ്ധമാണെന്ന്.

യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) പ്രസിദ്ധീകരിച്ച ഒരു സൂചിക പ്രകാരം, പോഷണം, വൈദ്യുതി ലഭ്യത, പ്രവേശനം എന്നിവയിലെ അസമത്വങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ‘മള്‍ട്ടി ഡൈമന്‍ഷണല്‍ ദാരിദ്ര്യത്തിന്റെ’ എല്ലാ സൂചകങ്ങളിലും യുദ്ധത്തിലുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ള ദാരിദ്ര്യം ഉണ്ടെന്ന് വ്യക്തമാക്കുന്നു.

See also  ഗാസയിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതായി വിവരം

Related Articles

Back to top button