Education

നവീൻബാബുന് കൈക്കൂലി നൽകിയത് ആറാം തീയതിയെന്ന് പ്രശാന്തിന്റെ മൊഴി

എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് മൊഴി നൽകി ടിവി പ്രശാന്ത്. സ്വർണം പണയം വെച്ചാണ് ആറാം തീയതി ക്വാർട്ടേഴ്‌സിലെത്തി പണം നൽകിയത്. തന്റെ പമ്പിന് എൻഒസി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനിടെ കടന്നുവന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇതിന്റെ പേരിൽ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെയാണ് നവീൻ ബാബു ജീവനൊടുക്കിയത്. ഇക്കാര്യങ്ങൾ അന്വേഷിക്കുന്ന ടൗൺ സിഐക്കാണ് പ്രശാന്ത് മൊഴി നൽകിയത്

സ്വർണം പണയം വെച്ചാണ് പണം നൽകിയതെന്ന് പറഞ്ഞ പ്രശാന്ത് ഇതിന്റെ രേഖകളും ഹാജരാക്കിയെന്ന് സൂചനയുണ്ട്. അതേസമയം പിപി ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല

The post നവീൻബാബുന് കൈക്കൂലി നൽകിയത് ആറാം തീയതിയെന്ന് പ്രശാന്തിന്റെ മൊഴി appeared first on Metro Journal Online.

See also  താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

Related Articles

Back to top button