ജയിക്കാൻ ഉദ്ദേശിക്കുന്ന സീറ്റിൽ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും: ബി ഗോപാലകൃഷ്ണൻ

ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണൻ
ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കാശ്മീരിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും. നിയമസഭയിൽ ഇത്തരത്തിൽ വോട്ട് ചെയ്യാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല. ലോക്‌സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്
നിയമസഭയിൽ ആ സമയത്ത് ആലോചിക്കും. ഇത് കള്ളവോട്ട് അല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. മരിച്ചയാളുടെ പേരിൽ വോട്ട് ചെയ്യുക, ഒരാൾ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട്. ഏത് വിലാസത്തിലും ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ട് ചേർക്കും അതിൽ സംശയമില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
The post ജയിക്കാൻ ഉദ്ദേശിക്കുന്ന സീറ്റിൽ പുറത്ത് നിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും: ബി ഗോപാലകൃഷ്ണൻ appeared first on Metro Journal Online.