Movies

നടനും ഹോളിവുഡ് സംവിധായകനുമായ റോബ് റെയ്‌നറയും ഭാര്യയും മരിച്ച നിലയിൽ; മകൻ അറസ്റ്റിൽ

ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറെയും(78), ഭാര്യ മിഷേലിനെയും(68) മരിച്ച നിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലിസിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വെൻ ഹാരി മെറ്റ് സാലി, പ്രിൻസസ് ബ്രൈഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് റെയ്‌നർ

ഇരുവരുടെയും മൃതദേഹങ്ങളിൽ കുത്തേറ്റ പാടുകളുണ്ട്. ഇവരുടെ മകനും തിരക്കഥാകൃത്തുമായ നിക് റെയ്‌നറെ(32) അറസ്റ്റ് ചെയ്തതായി ലോസ് ആഞ്ചലിസ് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്

നടൻ, നിർമാതാവ്, എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു റോബ് റെയ്‌നർ. 1970ൽ പുറത്തിറങ്ങിയ ഓൾ ഇൻ ദ ഫാമിലി എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് സംവിധാനത്തിലേക്ക് മാറുകയായിരുന്നു.
 

See also  കാളിദാസ് ജയറാം വിവാഹിതനായി; വധു തരിണി

Related Articles

Back to top button