Kerala

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നാല് പേർക്ക് പരുക്ക്

പത്തനതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്ര സ്വദേശികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. 

49 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ നാല് തീർഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാല് അറ്റുപോയെന്നാണ് വിവരം. 

ഇന്നലെ കൊല്ലം നിലമേലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്.
 

See also  മുണ്ടക്കൈ, ചൂരൽമല ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ സത്യവാങ്മൂലം

Related Articles

Back to top button