Kerala

കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം; ഗുരുതര പരുക്ക്

കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

രാവിലെ ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയത്. സ്‌കൂളിലെ മൂന്നാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. കണ്ണൂർ തിരൂർ സ്വദേശിനിയാണ് വിദ്യാർഥിനി. 

മാനസിക സമ്മർദം ഉണ്ടായോ തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കും. നിലവിൽ ജനപ്രതിനിധികളടക്കം സ്‌കൂളിൽ എത്തിയിട്ടുണ്ട്. മാതാപിതാക്കളോടും പോലീസ് വിവരങ്ങൾ തേടും.

See also  വടക്കഞ്ചേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃമാതാവ് അറസ്റ്റിൽ

Related Articles

Back to top button