Kerala

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, അവിടെ സ്വർണമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് മന്ത്രി വി ശിവൻകുട്ടി. സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ശബരിമല വിഷയത്തിൽ സഭയിൽ ബഹളം വെച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം

സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടിൽ സ്വർണമുണ്ടെന്നും മന്ത്രി പറഞ്ഞു

പോറ്റി സോണിയയുടെ വീട്ടിൽ രണ്ട് തവണ പോയിട്ടുണ്ട്. അവരുടെ കയ്യിൽ സ്വർണം കെട്ടി കൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി പറഞ്ഞു. എന്തിനാണ് രണ്ട് തവണ പോറ്റിയെ സോണിയയുടെ അടുത്ത് കൊണ്ടുപോയതെന്നും ശിവൻകുട്ടി ചോദിച്ചു.
 

See also  മൈനാഗപ്പള്ളി അപകടം: അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്

Related Articles

Back to top button