38ാം വയസിൽ സംഗീത ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം; ഇനി പിന്നണി പാടാനില്ലെന്ന് അർജിത് സിംഗ്

ചലചിത്ര പിന്നണി ഗായകൻ എന്ന നിലയിലുള്ള കരിയർ താൻ അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ അർജിത് സിംഗ്. ബോളിവുഡിലെ യുവ ഗായകരിൽ ഏറ്റവും പ്രശസ്തനാണ് അർജിത്. തന്റെ കരിയറിലെ ഏറ്റവുമുയർന്ന നിലയിൽ നിൽക്കുമ്പോഴാണ് സംഗീത ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അർജിത് നടത്തിയ പ്രഖ്യാപനം ചലചിത്ര ലോകത്തെയും ആരാധകരെയും ഞെട്ടലിലാക്കിയിട്ടുണ്ട്. 38ാം വയസിലാണ് കരിയർ അവസാനിപ്പിക്കുന്നുവെന്ന് അർജിത് പറഞ്ഞത്. വർഷങ്ങളോളം തനിക്ക് നൽകിയ നിലക്കാത്ത പിന്തുണക്കും സ്‌നേഹത്തിനും ആരാധകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്
അതേസമയം പിന്നണി ഗാനരംഗത്ത് നിന്ന് മാത്രമുള്ള പിൻമാറ്റമാണിതെന്നും സംഗീത മേഖലയിൽ ഇനിയും തുടരുമെന്നും അർജിത് സിംഗ് പറഞ്ഞു. ഇതിനോടകം കമ്മിറ്റ് ചെയ്ത ഗാനങ്ങളെല്ലാം പൂർത്തിയാക്കുമെന്നും വരും മാസങ്ങളിൽ ഈ ഗാനങ്ങൾ ആസ്വാദകർക്ക് മുന്നിലെത്തുമെന്നും അർജിത് അറിയിച്ചു



