Kerala

ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി ബജറ്റ് പ്രഖ്യാപനം; തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നു.  കടുത്ത അവഗണനക്കിടെയും കേരളം വളർന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആശ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണവും ബജറ്റിൽ പ്രഖ്യാപിച്ചു

പ്രധാന പ്രഖ്യാപനങ്ങൾ

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. നിലവിൽ പ്ലസ് ടു വരെയായിരുന്നു സൗജന്യ വിദ്യാഭ്യാസം. ഇതാണ് ഡിഗ്രി വരെ ഉയർത്തിയത്. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി. കാൻസർ, എയ്ഡ്‌സ് രോഗികളുടെ പ്രതിമാസ പെൻഷൻ 1000 രൂപ ഉയർത്തി. 

ഓട്ടോറിക്ഷ-ടാക്‌സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഓട്ടോ സ്റ്റാൻഡുകളെ സ്മാർട്ട് മൈക്രോ ഹബുകളാക്കും. ആഗോള സ്‌കൂൾ സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് വിഎസ് സെന്റർ സ്ഥാപിക്കാൻ 20 കോടി രൂപ അനുവദിച്ചു

റാപിഡ് എർത്ത് കോറിഡോറിന് 100 കോടി രൂപ. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി രൂപ അനുവദിച്ചു. എംസി റോഡ് വികസനത്തിന് 5137 കോടി രൂപ അനുവദിച്ചു.
 

See also  നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ: സോഷ്യൽ മീഡിയയിൽ അടക്കം സജീവമാകണമെന്ന് എംഎൽഎമാരോട് കോൺഗ്രസ്

Related Articles

Back to top button