Sports

സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ; ക്വാർട്ടറിൽ അസമിനെ 3-0ന് തകർത്തു

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ 3-0ന് തോൽപ്പിച്ചാണ് കേരളത്തിന്റെ സെമി പ്രവേശനം. സിലാപത്തർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 17ാം മിനിറ്റിൽ എം മനോജാണ് കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. 

45ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ രണ്ടാം ഗോൾ നേടി. സന്ദീപിന്റെ ക്രോസിൽ നിന്നായിരുന്നു അജ്‌സലിന്റെ ഗോൾ. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള അസമിന്റെ ശ്രമങ്ങളെ കേരളത്തിന്റെ പ്രതിരോധ നിര വിജയകരമായി ചെറുത്തു. 

മത്സരത്തിന്റെ ഇൻജുറി ടൈമിലാണ് മൂന്നാം ഗോൾ പിറന്നത്. ദിൽഷാദ് അബൂബക്കറായിരുന്നു സ്‌കോറർ. സെമി ഫൈനലിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികൾ.
 

See also  ചാമ്പ്യൻസ് ട്രോഫി അരങ്ങേറ്റം തകർത്ത് വരുൺ ചക്രവർത്തി; ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിയിൽ

Related Articles

Back to top button