Kerala

സ്വകാര്യ ബസുകളുടെ റൂട്ടിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാനാകില്ല; മന്ത്രിയെ തിരുത്തി മുഖ്യമന്ത്രി

കെഎസ്ആർടിസി ബസുകളുടെ റൂട്ട് സംബന്ധിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പരഞ്ഞു. അത് സർക്കാർ നയമല്ല. അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രൈവറ്റ് ബസുകളോട് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. താൻ മന്ത്രിയായി ചുമതല ഏറ്റെടുത്തയുടനെ അതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിരുന്നു. സ്വകാര്യ ബസ് സർവീസ് ഒരു ബിസിനസ് ആണ്. അവരെ ബുദ്ധിമുട്ടിക്കാൻ താനില്ലെന്നുമാണ് മന്ത്രി പറഞ്ഞത്

നമുക്ക് എക്‌സ്‌ക്ലൂസീവായ മലയോര മേഖലകളിലടക്കം സർവീസ് നടത്തിയപ്പോൾ കളക്ഷൻ വർധിച്ചു. അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ടെന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന് കാരണം. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറി എന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്

 

See also  അതൊന്നും സൗജന്യമായിരുന്നില്ല; പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെ നല്‍കിയ എയര്‍ലിഫ്റ്റ് സേവനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം

Related Articles

Back to top button