Kerala

കേരളത്തിൽ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല; മീൻ കറി വിവാദത്തിന് പിന്നാലെ വീണ്ടും സി ദിവാകരൻ

ഇഷ്ടപ്പെട്ട മീൻ കറി ഇല്ലാത്തത് കൊണ്ട് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് പിണറായി വിജയൻ ഊണ് കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ വീണ്ടും സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണ കേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകാത്തത് കൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതെന്ന് ദിവാകരൻ പറഞ്ഞു

ഇന്ത്യയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്ത് ആണ് കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇൻഡസ്ട്രി ഒന്നുമില്ല. പ്രൊഡക്ഷനും മാനഫാക്ചറിംഗുമില്ല. കേരളത്തിൽ കാറോ ബൈക്കോ ഹെവി മെഷിനറിയോ ഉത്പാദിപ്പിക്കുന്നുണ്ടോ. ഇത്ര നാളായിട്ടും കേരളത്തിൽ ഒരു ഫാക്ടറി പോലുമില്ല

അതുകൊണ്ടാണ് ചെറുപ്പക്കാർ എങ്ങനെയെങ്കിലും പാസ്‌പോർട്ട് തരപ്പെടുത്തി കാശും കൊടുത്ത് നാട് വിട്ടുപോയി രക്ഷപ്പെടുത്തുന്നത്.  കേരളത്തിൽ ഫാക്ടറിയും നിർമാണവും വരുത്തേണ്ടത് സർക്കാർ അല്ലേയെന്നും ദിവാകരൻ ചോദിച്ചു.
 

See also  തിരുവനന്തപുരത്ത് സ്‌കൂൾ വാൻ കുഴിയിലേക്ക് മറിഞ്ഞു; 31 കുട്ടികളടക്കം 32 പേർക്ക് പരുക്ക്

Related Articles

Back to top button