Kerala

ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; പ്രഖ്യാപിച്ചത് മന്ത്രി റോഷി അഗസ്റ്റിൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക് വാങ്ങിയ മന്ത്രി റോഷി ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തുവന്നു. അരിയെത്ര എന്ന് പറയുമ്പോൾ പയർ അഞ്ചാഴി എന്നാണ് മാണി സി കാപ്പൻ പറയുന്നത്. പാലാ മണ്ഡലത്തിലെ വികസന മുരടിപ്പ് തുറന്നുകാണിക്കും. യുഡിഎഫ് ജാഥയിൽ പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പരദൂഷണം പറയാൻ പാലായിൽ നിൽക്കുന്നത്

വികസന കാര്യങ്ങളിലെ പോരായ്മകൾ കണ്ടാൽ ചൂണ്ടിക്കാണിക്കും. അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പനോട് ജോസ് പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് കേരളാ കോൺഗ്രസ് എം

See also  നവീൻ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

Related Articles

Back to top button