Kerala

വിവാഹമോചനം നടന്നത് അടുത്തിടെ; ചിന്നു പാപ്പുവിന്റെ മരണത്തിൽ അന്വേഷണം തുടരുന്നു

കാസർകോട് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചിന്നു പാപ്പു താമസിച്ചിരുന്ന കാസർകോട് ചൗക്കിയിലെ വാടകവീട്ടിൽ എത്തിയവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവിവരം ആദ്യം അറിയിച്ച സുഹൃത്തിനെ അ

ന്വേഷണസംഘം ചോദ്യം ചെയ്തു. ലഹരി ഇടപാട് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. ഇന്നലെയാണ് വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. 

ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറെ സജീവമായിരുന്നു 24 വയസുകാരി. യുവതിക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്.

See also  ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

Related Articles

Back to top button