Kerala

താഴെ തട്ടിൽ പാർട്ടി ദുർബലം; ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് നേതൃശേഷിയുള്ളവർ വരണമെന്നും സിപിഎം

താഴെ തട്ടിൽ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സിപിഎം. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി രേഖയിലാണ് പരാമർശമുള്ളത്. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തി വിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്

അടിസ്ഥാനഘടകമായ ബ്രാഞ്ചുകളിൽ നേതൃതലത്തിൽ വരേണ്ടവരുടെ യോഗ്യത ഉറപ്പിക്കേണ്ടതുണ്ട്. നിലവിൽ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രമുള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വം ബ്രാഞ്ച് തലത്തിൽ വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റി നിർദേശം

സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവരെ ലോക്കൽ സെക്രട്ടറി ആക്കരുത്. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏരിയ സെക്രട്ടറിമാർ ആക്കരുത് തുടങ്ങിയ നിർദേശങ്ങളും രേഖയിലുണ്ട്. വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.

See also  ലക്കിഭാസ്‌കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്കേറ്റു

Related Articles

Back to top button