Gulf

കുവൈറ്റിലെ യുഎസ് എംബസി അടച്ചു; വിമാന സർവീസുകൾ നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന് ഖത്തർ എയർവേയ്‌സ്. രാജ്യത്തെ വ്യോമപാത അടച്ചതിനെ തുടർന്നാണ് നടപടി. വ്യോമപാത തുറക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചാലുടൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു

അതേസമയം കുവൈറ്റിലെ യുഎസ് എംബസി അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി എംബസി വ്യക്തമാക്കി. നേരത്തെ സൗദി റിയാദിലെ എംബസിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ എംബസിക്ക് തീപിടിക്കുകയും ചെയ്തു

യുഎസ് ഇസ്രായേൽ സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനിൽ മരണ സംഖ്യ 787 ആയി ഉയ്ര#ന്നു. ഇറാനിയൻ റെഡ് ക്രസന്റാണ് കണക്കുകൾ പുറത്തുവിട്ടത്. തെക്കുകിഴക്കൻ ഇറാനിലെ വ്യോമത്താവളത്തിൽ നടന്ന വ്യോമാക്രമണത്തിൽ 13 ഇറാൻ സൈനികർ കൊല്ലപ്പെട്ടു

ഇറാനിലെ കെർമൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിലാണ് 13 സൈനികർ കൊല്ലപ്പെട്ടത്. അതേസമയം യുഎഇയിലെ ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായി. തീ നിയന്ത്രണവിധേയമായതായി യുഎഇ അറിയിച്ചു.
 

See also  കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുമെന്ന് യൂസഫലി

Related Articles

Back to top button