Kerala

ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. സിറിയക് വാഗമണിൽ പിടിയിൽ

അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജസ്‌ലിയയെ കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഡോ. സിറിയക് പി ജോർജ് പിടിയിൽ. ഒളിവിൽ കഴിഞ്ഞ സിറിയകിനെ വാഗമണിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനക്കിടെ സിറിയകിനെ കണ്ട് സംശയം തോന്നുകയായിരുന്നു. തുടർന്നാണ് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ വിവരം അങ്കമാലി പോലീസിന് കൈമാറി

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാർ ജസ്‌ലിയയെ ഇടിച്ചു തെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങളായിട്ടും സിറിയകിനെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
 

See also  എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ മൊഴിമാറ്റി: നാല് സാക്ഷികൾ കൂറുമാറി

Related Articles

Back to top button