Kerala

പികെ ശശിക്ക് കനത്ത തിരിച്ചടി; കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കൾ സിപിഎമ്മിൽ തിരിച്ചെത്തി

പികെ ശശിയുടെ വിമത നീക്കങ്ങൾക്ക് തിരിച്ചടി. കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കൾ സിപിഎമ്മിലേക്ക് മടങ്ങിയെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗം എൻ വിജയാനന്ദ്, പെരുമ്പാറുള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ് കാർത്തിക് എന്നിവരാണ് വിമത നീക്കം ഉപേക്ഷിച്ച് സിപിഎമ്മിൽ തിരിച്ചെത്തിയത്

യുഡിഎഫുമായി സഹകരിക്കാനുള്ള വിമത കൂട്ടായ്മയുടെ തീരുമാനത്തോടുള്ള വിയോജിപ്പാണ് മടങ്ങിവരവിന് പ്രധാന കാരണമെന്ന് എൻ വിജയാനന്ദ് പറഞ്ഞു. വിമത നീക്കം യുഡിഎഫിനോട് അടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും അതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും വിജയാനന്ദ് പറഞ്ഞു

തന്നെ ലോക്കൽ സെക്രട്ടറി ആക്കില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമത ചേരിയിൽ എത്തിച്ചത്. എന്നാൽ പാർട്ടിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് മനസിലായതെന്നും വിജയാനന്ദ് പ്രതികരിച്ചു.
 

See also  തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ക്വട്ടേഷനല്ലെന്ന് പോലീസ്, പ്രതികളെത്തിയത് ഗുണ്ടാപ്പിരിവിന്

Related Articles

Back to top button