Kerala

മന്ത്രി ഗണേഷ് കുമാർ രാജിവെക്കില്ല; കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു

മന്ത്രി കെ ബി ഗണേഷ് കുമാർ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്നങ്ങൾ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി തന്നെ കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. 

രാജി അഭ്യൂഹം മാധ്യമങ്ങൾ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു. ഭാര്യ ബിന്ദു മേനോൻ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാർ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ് കുമാർ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണിൽ വിളിച്ച ഗണേഷ് കുമാർ മാപ്പ് പറഞ്ഞെന്നും പൊലീസിൽ പരാതി നൽകാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. 

ഇന്നലെ താൻ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മിൽ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാർ ഉറപ്പ് നൽകിയെന്നും ബിന്ദു മേനോൻ പറഞ്ഞു. പിന്നാലെയാണ് ഗണേഷ് മന്ത്രിസഭാ യോഗത്തിൽ എത്തിയതും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതും

See also  ഈ ചുമ മരുന്ന് 4 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൊടുക്കരുത്; മുന്നറിയിപ്പുമായി അധികൃതർ

Related Articles

Back to top button