Kerala

ഫേസ്ബുക്കിൽ എഴുതിയത് ഞാൻ തന്നെ, പ്രതിപക്ഷ നേതാവിനോട് സംസാരിച്ചിട്ടില്ല; സതീശൻ പറഞ്ഞത് നുണയോ?

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിലപാടിൽ ഉറച്ച് കെ സുധാകരൻ. ഒരുതരത്തിലും പിന്നോക്കം പോകില്ലെന്ന നിലപപാടിലാണ് സുധാകരൻ. പ്രവർത്തകർ തന്നോട് മത്സരിക്കാൻ പറയുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. അനുനയ നീക്കത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചതായി വാർത്ത വന്നിരുന്നു എന്നാൽ രാഹുൽ വിളിച്ചില്ലെന്നും ഡൽഹിക്ക് പോകില്ലെന്നും സുധാകരൻ പറഞ്ഞു

താൻ മത്സരിക്കുന്നതിൽ എന്താണ് പാർട്ടിക്ക് ദോഷമെന്ന് സുധാകരൻ ചോദിക്കുന്നു. താത്പര്യമുള്ളവർ മത്സരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിലും സുധാകരൻ മറുപടി നൽകി. ഫേസ്ബുക്കിൽ എഴുതിയത് താൻ തന്നെയാണെന്നും സുധാകരൻ പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത് നുണയാണെന്ന് തെളിയുകയാണ്

ഇന്നലെ സതീശൻ പറഞ്ഞത് കെ സുധാകരന് ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ലെന്നായിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് താനല്ലെന്ന് സുധാകരൻ തന്നോട് പറഞ്ഞുവെന്നും സതീശൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സതീശനോട് സംസാരിച്ചിട്ടില്ലെന്നാണ് സുധാകരൻ ഇന്ന് വ്യക്തമാക്കിയത്.
 

See also  വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതി വീണു; ഗൃഹനാഥൻ മരിച്ചു

Related Articles

Back to top button