Kerala

2025ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം എൻ പ്രഭാകരന്

2025ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ പ്രഭാകരന്. മായമനുഷ്യർ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

മാർച്ച് 31ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. ഡോ. എഎം ഉണ്ണികൃഷ്ണൻ, ഡോ. കെ ജയകുമാർ, ഡോ. പത്മനാഭവൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ

24 ഇന്ത്യൻ ഭാഷകളിൽ നിന്നായി തെരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ എന്നിവയാണ് 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്.
 

See also  തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക; കനത്ത മഴയിലും രക്ഷാപ്രവർത്തനം വിജയം: വീട്ടമ്മയെ പുറത്തെടുത്തു

Related Articles

Back to top button