വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണ്ണവില

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം തുടരുന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ രാവിലെ നേരിയ ആശ്വാസം പകർന്നിരുന്ന വിപണിയിൽ വൈകീട്ട് 560 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 600 രൂപയാണ് കൂടിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,13,080 രൂപയായി താഴ്ന്നു. ഗ്രാമിന് 75 രൂപ കൂടി 14,280 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. നാളെ അക്ഷയ തൃതീയ ദിനം എത്താനിരിക്കെയാണ് ഇന്നത്തെ ഈ കുതിച്ചു ചാട്ടം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വർദ്ധനവാണ് കേരളത്തിലെ സ്വർണ്ണവിപണിയിൽ ഉണ്ടായത്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവും സ്വർണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.
ഏപ്രിൽ മാസത്തെ സ്വർണവില (പവനിൽ)
ഏപ്രിൽ 01: 1,11,080 (രാവിലെ)
ഏപ്രിൽ 01: 1,12,160 (വൈകുന്നേരം)
ഏപ്രിൽ 02: 1,11,040 (രാവിലെ)
ഏപ്രിൽ 02: 1,09,240 (വൈകുന്നേരം)
ഏപ്രിൽ 03: 1,10,680
ഏപ്രിൽ 04: 1,10,680
ഏപ്രിൽ 05: 1,10,680
ഏപ്രിൽ 06: 1,09,360 (രാവിലെ)
ഏപ്രിൽ 06: 1,10,480 (വൈകുന്നേരം)
ഏപ്രിൽ 07: 1,09,880
ഏപ്രിൽ 08: 1,12,800
ഏപ്രിൽ 09: 1,11,080 (രാവിലെ)
ഏപ്രിൽ 09: 1,11,600 (വൈകുന്നേരം)
ഏപ്രിൽ 10: 1,12,200 (രാവിലെ)
ഏപ്രിൽ 10: 1,11,720 (വൈകുന്നേരം)
ഏപ്രിൽ 11: 1,12,080
ഏപ്രിൽ 12: 1,12,080
ഏപ്രിൽ 13: 1,11,800
ഏപ്രിൽ 14: 1,12,880
ഏപ്രിൽ 15: 1,13,920
ഏപ്രിൽ 16: 1,14,080
ഏപ്രിൽ 17: 1,13,080 (രാവിലെ)
ഏപ്രിൽ 17: 1,13,640 (വൈകുന്നേരം)



