Kerala

പ​ത്ത് വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

തിരുവനന്തപുരം: നീ​ണ്ട പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​​ക്കു​ശേ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റ് സ​മ​ര​ഗേ​റ്റ് തു​റ​ന്നു. ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളാ​ണ് ഗേ​റ്റ് തു​റ​ന്ന​ത്. ഗേ​റ്റി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ളെ​ല്ലാം നീ​ക്കി.

നോ​ർ​ത്ത് ഗേ​റ്റ് വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷാ ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ സ​ർ​ക്കാ​ർ ഗേ​റ്റ് അ​ട​ച്ച​ത്. ഈ ​ഗേ​റ്റി​ലൂ​ടെ ക​യ​റു​ന്ന വ​ഴി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി​വാ​ഹ​ന​ങ്ങ​ൾ​ക്കു​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ൾ ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ലൂ​ടെ ത​ന്നെ പ്ര​വേ​ശി​ക്ക​ണം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നോ​ർ​ത്ത് ഗേ​റ്റി​നെ​യാ​ണ് സ​മ​ര​ഗേ​റ്റ് എ​ന്ന് വി​ളി​ക്കു​ന്ന​ത്.

സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ളും മാ​ർ​ച്ചു​ക​ളും പ്ര​ധാ​ന​മാ​യും അ​വ​സാ​നി​ക്കു​ന്ന​ത് ഈ ​ഗേ​റ്റി​ന് മു​ന്നി​ലാ​ണ്. അ​തി​നാ​ലാ​ണ് ഈ ​പേ​രു വ​ന്ന​ത്. അതേസമയം പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

See also  ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ സുധാകരൻ

Related Articles

Back to top button