Kerala

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി വീഡിയോ ചിത്രീകരിച്ചു. മുഖ്യമന്ത്രിയ്ക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചു. നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നത്. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ ദർശനത്തെ തുടർന്ന് ദർശനം ലഭിക്കാതെ മടങ്ങിയിരുന്നു.

റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുവായൂരിൽ എത്തിയത് . കർശനമായ സുരക്ഷയായിരുന്നു ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാരും എം പി മാരും അടക്കം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ.

See also  പവന് ഒറ്റയടിക്ക് കുറഞ്ഞത് 4000 ലധികം രൂപ; സ്വർണവിലയിൽ വമ്പൻ തകർച്ച

Related Articles

Back to top button