Local

കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറിയിൽ വായന വാരാചരണത്തിന് തുടക്കമായി

കൊടിയത്തൂർ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായന വാരാചരണ പരിപാടികൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. വായനാചരണത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി പ്രഭാഷണം, അനുസ്മരണം, പുസ്തക ചർച്ച, വനിതാ അരങ്ങ്, വിദ്യാർത്ഥി അരങ്ങ് തുടങ്ങി വിപുലമായ പരിപാടികളാണ് ലൈബ്രറിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കൾച്ചറൽ സെന്റർ പ്രസിഡന്റ് സി. പി. ചെറിയ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി. സി. അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വായനാവാര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കോഴിക്കോട് ‘പുസ്തകലോകം’ ബുക്ക് സ്റ്റാൾ ഉടമ സുഫൈറ ഹബീബ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ചടങ്ങിൽ വെച്ച് സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മുലത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ജുമൈല എം. പി, മുൻ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, ദാസൻ കൊടിയത്തൂർ, ഹസ്ന ജാസ്മിൻ, എ. ഫാത്തിമ ടീച്ചർ, ലൈബ്രറി സെക്രട്ടറി പി. അബ്ദുറഹിമാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് നടന്ന സജീവമായ പുസ്തക ചർച്ചയിൽ റഷീദ് വളപ്പിൽ, എം. അബ്ദുറഹിമാൻ മദനി, പി. പി. ഉണ്ണിക്കമ്മു, എടക്കണ്ടി ആലിക്കുട്ടി, ശരീഫ എൻ. വി, ജുറൈന പി. പി, സുഹൈല സി. പി, റഈസ് ചേപ്പാലി, നസ്‌റുള്ള എൻ, നൗഷിർ അലി, നബീൽ എം, സത്താർ പി. പി, ബഷീർ കണ്ണഞ്ചേരി, പൈതൽതറമ്മൽ, അനസ് കാരാട്ട്, റഷീദ് മണക്കാടി, എടക്കണ്ടി മുഹമ്മദ്, സന ബഷീർ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികളോടെ വായനാചരണം തുടരും.

See also  957 വനിതകൾക്ക് വാഴ കന്ന് വിതരണം ചെയ്തു

Related Articles

Back to top button