Kerala

ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ നിർദേശം

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് വ്യാജ മിൽമ നെയ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാൻ വിജിലൻസിന് നിർദേശം നൽകി. വ്യാജ നെയ് വിതരണം ചെയ്ത ഏജൻസിയുമായി ചേർന്ന് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായ പശ്ചാത്തലത്തിലാണ് നടപടി.

​മിൽമയുടെ വ്യാജ ലേബലിൽ ഗുണനിലവാരമില്ലാത്ത നെയ് സന്നിധാനത്തെത്തിച്ച് വിതരണം ചെയ്തു എന്നാണ് കേസ്. സംഭവത്തിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ലേലനടപടികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടവും ഭക്തർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ ഇടയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

See also  മുഖ്യമന്ത്രിക്കു നേരെ വധഭീഷണി; തിരുവനന്തപുരം സ്വദേശി പിടിയിൽ

Related Articles

Back to top button