Kerala

സിപിഐഎം തിരുത്താന്‍ പോകുന്നില്ല; അവര്‍ തെറ്റുകളിലേക്ക് തന്നെയാണ് പോകുന്നതെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ മുരളീധരന്‍. സിപിഐഎം തെറ്റുതിരുത്താന്‍ ഒന്നും പോകുന്നില്ലെന്നും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നുമായിരുന്നു കെ മുരളീധരന്‍ പ്രതികരിച്ചത്. പിണറായി വിജയന്‍ യുഡിഎഫിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കോണ്‍ഗ്രസ് നേതാവിനെ തിരുകി കയറ്റാന്‍ ശ്രമമെന്ന ആരോപണത്തില്‍, ആരെയും തിരുകി കയറ്റാനുള്ളതല്ല ആരോഗ്യവകുപ്പെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്. കഴിവുള്ളവരെ നിയമിക്കും. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാനാണ് ബ്യൂറോക്രാറ്റുകള്‍. ബ്യൂറോക്രാറ്റുകള്‍ പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയതാണ് പാറ്റകളുടെ മുന്നേറ്റത്തിന് കാരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ സമ്മതിക്കില്ലെന്നായിരുന്നു 108 ആംബുലന്‍സ് ജീവനക്കാരുടെ സമരത്തില്‍ മന്ത്രിയുടെ പ്രതികരണം. ഒരു കാരണവശാലും സമരം അനുവദിക്കാന്‍ കഴിയില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. 108ല്‍ പോകുന്നവര്‍ സുഖവാസത്തിന് വരുന്നവരല്ല. പകര്‍ച്ച പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകളും ഇതിനായി മുന്നോട്ട് വരണം. സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തികള്‍ നടത്തുമെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

See also  പയ്യന്നൂരിൽ ടിഐ മധുസൂദനൻ തന്നെ; കെ കെ ശൈലജക്ക് പകരം മട്ടന്നൂരിൽ വി കെ സനോജിനെ പരിഗണിക്കും

Related Articles

Back to top button