ഞാറയ്ക്കൽ രാസ ലഹരി വേട്ട; 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട, 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ. എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിന്‍റെ വീട്ടിൽനിന്ന് 15 ഗ്രാം എംഡിഎംഎയും, സാലിഹിന്‍റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും, ബർത്തിന് മുകളിലും ആയി സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈപ്പിൻ ചെറായി ഭാഗത്ത് ബീച്ച് മേഖലയിൽ വില്പനക്കായി ബെംഗളൂരിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി.
ഇവർ കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീം, റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ , മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ , എസ്എച്ച്ഒ സി.എസ്. നെൽസൻ, എസ്ഐമാരായ സച്ചിൻ എസ്. കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.



