Kerala

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നടത്തിയ കേരള കോൺഗ്രസ് നേതൃയോഗത്തിൽ സംഘർഷമുണ്ടായതിൽ പ്രതികരണവുമായി തോമസ് ഉണ്ണിയാടൻ എംഎൽഎ. അവിടെ നടന്നത് പാർട്ടി യോഗമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

പാർട്ടി നേതാക്കളും പ്രവർത്തകരും തൃശൂരിൽ തന്നെ ആദരിക്കാൻ ചേർന്ന യോഗത്തിലാണ് പങ്കെടുത്തതെന്നും തോമസ് ഉണ്ണിയാടൻ അവകാശപ്പെട്ടു. ഇരിങ്ങാലക്കുടയിൽ യോഗം നടത്തിയത് ആരാണെന്ന് അറിയില്ല. അതിനു പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. താൻ കേരള കോൺഗ്രസ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാംഗത്വത്തിന്‍റെ 25-ാം വാർഷികം ആഘോഷിക്കുന്ന തോമസ് ഉണ്ണിയാടന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉചിതമായ സ്ഥാനം നൽകിയില്ലെന്നാണ് അനുയായികൾ പറയുന്നത്. മന്ത്രിസ്ഥാനമോ ചീഫ് വിപ്പ് സ്ഥാനമോ അദ്ദേഹം അർഹിച്ചിരുന്നു എന്നും അവർ അവകാശപ്പെടുന്നു.

അദ്ദേഹത്തെ ആദരിക്കാൻ തൃശൂരിലെ സാഹിത്യ അക്കാഡമി ഹാളിൽ യോഗം വിളിച്ച അതേസമയത്തു തന്നെ ഇരിങ്ങാലക്കിടയിൽ പാർട്ടി നേതൃയോഗം നടത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ഉണ്ണിയാടനെ അനുകൂലിക്കുന്നവർ ഇവിടെയെത്തിയത് എതിർ വിഭാഗവുമായി സംഘർഷത്തിനും തമ്മിൽത്തല്ലിനും ഇടയാക്കിയിരുന്നു.

See also  മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതിൽ സന്തോഷമെന്ന് കെ ജെ ഷൈൻ

Related Articles

Back to top button