Sports

വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി മെഡൽ അക്കൗണ്ട് തുറന്നു.

​ഇലവേനിൽ വാളറിവൻ, സോനം മസ്കാർ, മലയാളി താരം വിദർശ വിനോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യമാണ് നേട്ടം കൈവരിച്ചത്. 1898.0 പോയിന്റുകൾ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്.

​ലോക റെക്കോർഡ് സ്‌കോറോടെ (1904.2) ചൈന സ്വർണം കരസ്ഥമാക്കിയപ്പോൾ, ആതിഥേയരായ ജപ്പാൻ വെങ്കലം നേടി. മലയാളിയായ വിദർശ വിനോദിന്റെ മിന്നുന്ന പ്രകടനം രാജ്യത്തിനും കേരളത്തിനും ഒരുപോലെ അഭിമാനമായി മാറി. 

See also  വോസിന്റെ മാന്ത്രിക കൈകൾ; സ്പെയിനെ തളച്ച് കേപ് വെർദെയുടെ 40-കാരൻ ഗോൾകീപ്പർ

Related Articles

Back to top button