തോക്കുമായി ഷൈൻ ടോം ചാക്കോ; ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കൈയിൽ തോക്കുമായി നിൽക്കുന്ന ഷൈനിനെ ആണ് പോസ്റ്ററിൽ കാണുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തത്.
പുത്തൻ തലമുറയുടെ വികാര വിചാരങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തന്‍റെ പുതിയ ചിത്രമായ ഡാൻസാഫിനെ അവതരിപ്പിക്കുന്നത്. യുവജനങ്ങൾക്കിടയിൽ ഏറെ അംഗീകാരമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്‍റേതായ ചില മാനറിസങ്ങളും ഉണ്ട്. പ്രേഷകർക്ക് ഏറെ സ്വീകാര്യതയായ ഈ മാനറിസ്സങ്ങളെ ഏറെ വസൂലാക്കി കൊണ്ടുതന്നെയാണ് ഈ കഥാപാത്രത്തിന്‍റെ അവതരണം.
ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാൻസാഫ് . ഈ സംഘത്തിന്‍റെ ടീം ക്യാപ്റ്റനായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. നീതി നടപ്പാക്കാൻ എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ പ്രേക്ഷകരെ ഏറെ സ്വാധിനിക്കുമെന്നതിൽ സംശയമില്ല. എൻവിപി ക്രിയേഷൻസിന്‍റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമിക്കുന്നത്.
ഉണ്ണി ലാലു ,അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവ്വതി, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്,,ജയേഷ് പുന്നശ്ശേരി, അങ്കിത് , അമൽ, സുൽത്താൻ, രാഹുൽ , സതീഷ് നമ്പ്യാർ ,മിന്നൽ രെജി.അഫ്രിൻ കല്ലൻ’ വിനോദ് ആൻ്റെണി . ചൈത്രപ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – ഋഷി ഹരിദാസ്, ജിതിൻ രാജ് സി, സംഗീതം – സെയ്‌ദ് അബ്ബാസ്. ഛായാഗ്രഹണം – എൽബൻകൃഷ്ണ. എഡിറ്റിംഗ് – ശ്യാം ശശിധരൻ. കലാസംവിധാനം – സുജിത് രാഘവ്. മേക്കപ്പ് – ലാലു കൂട്ടാളിട, കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ. സ്റ്റിൽസ്- ഷിബി ശിവദാസ്. ഡിസൈൻ- കൊളിൻസ് ലിയോഫിൽ ഫിനാൻസ് കൺട്രോളർ – കാത്തിം ബാവ തുറക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്,ഷെമീജ് കൊയിലാണ്ടി, അഫ്സൽ, പ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് അത്തോളി. കോഴിക്കോട്,മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി പുല്ലുരാമ്പാറ , കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.



