Gulf

പൈലറ്റുമാർ തമ്മിൽ വിമാനത്തിനുള്ളിൽ അടിപിടി: ഇസ്രയേലിലേക്കുള്ള യാത്രാവിമാനം സൗദിയിൽ അടിയന്തരമായി ഇറക്കിയതിന് കാരണം

റിയാദ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യാത്രാവിമാനം കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത വഴക്കിനെത്തുടർന്ന് സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ‘ഫ്ലൈദുബായ്’ (Flydubai) കമ്പനിയുടെ വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

​പറക്കലിനിടെ കോക്ക്പിറ്റിൽ വെച്ച് പൈലറ്റുമാർ തമ്മിൽ രൂക്ഷമായ തർക്കവും കൈയങ്കളിയും ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടെ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് അപായ സൂചന നൽകുകയും തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.

​ആദ്യഘട്ടത്തിൽ വിമാനം തട്ടിയെടുക്കാൻ (ഹൈജാക്ക്) ശ്രമം നടന്നതായി സംശയം ഉയർന്നിരുന്നെങ്കിലും പൈലറ്റുമാർ തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതർ സ്ഥിരീകരിച്ചു. 180-ഓളം ഇസ്രയേലി യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

See also  ദുബൈയില്‍ പരിഷ്‌കരിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; തിരക്കേറിയ നേരത്ത് ആറു ദിര്‍ഹം, ജീവിത ചെലവ് വര്‍ധിക്കും

Related Articles

Back to top button