Kerala

ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തും

തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെച്ച ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി. ആർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനമായി. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയർക്ക് ആർ ശ്രീലേഖ രാജിക്കത്ത് നൽകിയത്. എന്നാൽ രാജി ഔദ്യോഗികമായി നൽകേണ്ടിയിരുന്നത് നഗരസഭാ സെക്രട്ടറിക്കാണ്. കത്ത് കിട്ടിയ വിവരം മേയർ സ്ഥിരീകരിച്ചപ്പോൾ, ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് സെക്രട്ടറി അറിയിച്ചു.

ഭൂരിപക്ഷത്തിന് 51 പേരുടെ പിന്തുണ വേണ്ട തിരുവനന്തപുരം കോർപ്പറേഷനിൽ, ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ 49 ആകും. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറാണ് ആർ ശ്രീലേഖ. മേയർ സ്ഥാനാർഥിയാക്കി തന്നെ ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിൽ അടക്കം ശ്രീലേഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലേഖയുടെ രാജി ദേശീയ വനിതാ കമ്മീഷൻ അംഗമായി പരിഗണിക്കാത്തതിനാൽ ആണെന്നാണ് വിവരം. നിവേദിത സുബ്രഹ്മണ്യത്തെ വനിതാ കമ്മീഷൻ അംഗമായി തീരുമാനിച്ചിരുന്നു. പ്രധാന പദവി ബിജെപി വാഗ്ദാനം ചെയ്തിരുന്നു. നേതാക്കൾ വാക്കു പാലിക്കാത്തതിനാൽ പ്രതിഷേധ രാജി എന്നും വിവരമുണ്ട്.

See also  കെ.കെ മഹേശന്റെ മരണം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വി.എം സുധീരൻ: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വീണ്ടും കത്ത്

Related Articles

Back to top button