Kerala

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

തിരുവനന്തപുരം കല്ലറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു. നീറുമൺകടവ് സ്വദേശി സഞ്ജുവാണ്(45) മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു സഞ്ജു.

കുടുംബ വീടിന് സമീപത്തെ പുരയിടത്തിൽ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിന്റെ ബൈക്ക് കണ്ടിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും നോക്കിയപ്പോഴാണ് സഞ്ജുവിനെ കിണറ്റിൽ കണ്ടത്.

വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. സഞ്ജു മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു

The post തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു appeared first on Metro Journal Online.

See also  ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Related Articles

Back to top button