Education

ആർഎസ്എസ് ഹിന്ദു ഏകീകരണത്തിനും ലീഗ് മുസ്ലിം ഏകീകരണത്തിനും ശ്രമിക്കുന്നു: പി ജയരാജൻ

മുസ്ലിം ലീഗ് മുസ്ലീം ഏകീകരണത്തിന് ശ്രമിക്കുകയാണെന്ന് പി ജയരാജൻ. ദൈവിക രാഷ്ട്രം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ആർ എസ് എസ് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയും ശ്രമിക്കുന്നു. കൈവെട്ട് കേസിന് പിന്നാലെ ലീഗ് കോട്ടക്കലിൽ വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ ജമാഅത്തിനെ പങ്കെടുപ്പിച്ചിരുന്നില്ല. കോട്ടക്കൽ കഷായം എന്നാണ് ഈ യോഗത്തെ മാധ്യമം പരിഹസിച്ചത്

എന്നാൽ കയ്പ്പുള്ള ആ കഷായം ജമാഅത്തെ ഇസ്ലാമി ലീഗിനെ കൊണ്ട് കുടിപ്പിച്ചു. ചെറിയ കുട്ടികളെ കയിലിന്റെ കണ വായിൽ വെച്ച് തുറപ്പിച്ചാണ് കയ്പ്പുള്ള കഷായം കുടിപ്പിക്കുന്നത്. അതുപോലെയാണ് ജമാഅത്ത് ലീഗിനെ കൊണ്ട് കഷായം കുടിപ്പിച്ചത്.

ആർഎസ്എസ് ഹിന്ദു ഏകീകരണത്തിന് ശ്രമിക്കുമ്പോൾ ലീഗും ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ഏകീകരണത്തിനാണ് ശ്രമിക്കുന്നത്. അത് കേരളത്തിന് യോജിച്ചതാണോയെന്നാണ് ചർച്ച ചെയ്യേണ്ടെന്നും പി ജയരാജൻ പറഞ്ഞു

The post ആർഎസ്എസ് ഹിന്ദു ഏകീകരണത്തിനും ലീഗ് മുസ്ലിം ഏകീകരണത്തിനും ശ്രമിക്കുന്നു: പി ജയരാജൻ appeared first on Metro Journal Online.

See also  ബിഎംഡബ്ല്യു കാറുള്ളയാളും ക്ഷേമ പെൻഷൻ വാങ്ങുന്നു; വിജിലൻസ് അന്വേഷണത്തിന് സർക്കാർ

Related Articles

Back to top button